തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ തമ്മിലടിക്കെതിരെ യു.ഡി.എഫില്‍ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ്.
കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ത്തിട്ടു മതി സമരം ചെയ്യുന്നതെന്നും, സമരം ചെയ്യണമെങ്കില്‍ യോജിപ്പ് വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇങ്ങനെ പോയിട്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ലീഗിനൊപ്പം ജെഡിയുവും വിമര്‍ശനവുമായി എത്തി.
ലീഗ് നിലപാടിനോട് മറ്റ് ഘടകകക്ഷികളും യോജിച്ചു. യു.ഡി.എഫ് സമരപ്രഖ്യാപന കണ്വന്ഷന് അടുത്തമാസമുണ്ടാകും.