കോഴിക്കോട്: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നതിനോട് യോജിപ്പില്ലെന്ന് മുസ്ലിംലീഗ്. മുസ്ലിംലീഗ് നേതാക്കന്‍മാരായ എം.കെ മുനീര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് പാര്‍ട്ടി അഭിപ്രായം വ്യക്തമാക്കിയത്.
ഹജ്ജിന് സബ്‌സിഡി നല്‍കേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ.ടി ജലീല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് ഇരുവരുടെയും പ്രതികരണം.
സബ്‌സിഡി ഏകപക്ഷീയമായി ഒരു ചര്‍ച്ചയും ഇല്ലാതെ നിര്‍ത്തലാക്കുന്നതിനോട് മുസ്ലിംലീഗ് യോജിക്കുന്നില്ല. നിലനിന്നിരുന്ന ആനുകൂല്യം പിന്‍വലിക്കുമ്പോള്‍ എല്ലാവരുമായി ആലോചിക്കണം. സര്‍വകക്ഷികളുമായി ആലോചിച്ച ശേഷമേ ഇത്തരം തീരുമാനം എടുക്കാവൂ. വീണ്ടും ഒരു ഏകാധിപത്യത്തിന്റെ ഭാഷയാണ് ഈ ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്നും എം.കെ മുനീര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ശ്രദ്ധയും ആനുകൂല്യവും ഉണ്ടാകുക എന്നത് ഹാജിമാരെ സംബന്ധിച്ച് അവര്‍ക്കൊരു ആശ്വാസമാണ്. അതുകൊണ്ട് സബ്‌സിഡി നിര്‍ത്തലാക്കുകയാണെങ്കില്‍ വിമാനയാത്രാക്കൂലി അതിനനുസരിച്ച് കുറവ് വരുത്തണം. അതില്‍ കുറവ് വരുത്തിയാല്‍ സബ്‌സിഡിയുടെ ആവശ്യമില്ല. ആനുകൂല്യം കിട്ടുന്നത് നല്ലതാണ്. അത് സര്‍ക്കാര്‍ നിര്‍ത്തലാക്കേണ്ടതില്ലയെന്ന് മലപ്പുറം ജില്ല മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.