പാണക്കാട്: മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ആദ്യം കോണ്‍ഗ്രസ് പിന്നിലായിരുന്നുവെന്നും ആദ്യ ഘട്ടത്തില്‍ വടകരയിലും കോഴിക്കോടുമടക്കമുള്ള മണ്ഡലങ്ങളില്‍ മുസ്ലീംലീഗിന് സ്വന്തം നിലയില്‍ പ്രചാരണം നടത്തേണ്ടി വന്നെന്നുമാണ് യോഗത്തില്‍ വിമര്‍ശനമുണ്ടായത്.
സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമായിരുന്നെന്നും എന്നാല്‍ ഇത് മുതലാക്കുന്ന തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് തുടക്കത്തില്‍ തന്നെ പരാജയപ്പെട്ടുവെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.