മലപ്പുറം: മുസ്ലീംലീഗും എസ്ഡിപിഐയുമായി രഹസ്യചര്‍ച്ച നടന്നു എന്ന വാദം തള്ളി മുസ്ലീം ലീഗ് രംഗത്ത്.
കൊണ്ടോട്ടി കെടിഡിസി ഹോട്ടലില്‍ വെച്ച് യാദൃശ്ചികമായിട്ടാണ് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടെതെന്ന ഇടി മുഹമ്മദ് ബഷീറിന്റെ വിശദീകരണം തൃപ്തികരമെന്ന് മുസ്ലീംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
അതേസമയം ലീഗിനും കോണ്‍ഗ്രസിനുമെതിരെ സിപിഎം രംഗത്തെത്തി. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ട് മറിക്കുവാനാണ് മുസ്ലീം ലീഗും എസ് ഡിപിഐയും തമ്മിലുള്ള ധാരണയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചത്.