കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുസ്ലിം ലീഗ് പ്രതിനിധി സംഘം മണിപ്പൂരിലേക്ക് തിരിച്ചു. സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പ്രതിനിധി സംഘം ആണ് മണിപ്പുര്‍ സന്ദര്‍ശിക്കുന്നത്. പി.വി അബ്ദുല്‍ വഹാബ് എം.പിയാണ് വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, നവാസ് ഗനി എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ന് ഇംഫാലിലെത്തുന്ന സംഘം മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. പ്രധാന വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം കലാപം ശമിപ്പിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.