ദുരിതാശ്വാസ പ്രവര്‍ത്തനം; കേരളത്തില്‍ ഹര്‍ത്താല്‍ മാറ്റിവെക്കാമായിരുന്നുവെന്ന് ഡോ. എം.കെ മുനീര്‍

mk-muneer

കോഴിക്കോട്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കണക്കിലെടുത്ത് കേരളത്തിലെ ഹര്‍ത്താല്‍ മാറ്റിവെക്കാമായിരുന്നുവെന്ന് മുസ്‌ലിംലീഗ് നേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ.

ഇത് സംബന്ധിച്ച കാര്യം വ്യക്തിപരമായി അഭ്യര്‍ത്ഥിച്ചിരുന്നെന്നും കേരളത്തെ വീണ്ടെടുക്കുവാന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തനം ആവശ്യമാണെന്നും മുനീര്‍ പറഞ്ഞു. ഇന്ധന വില വര്‍ധന വളരെ ഗൗരവമുള്ള വിഷയമാണെന്നും എന്നാല്‍ കേരളത്തില്‍ ഹര്‍ത്താലിന് പകരം മറ്റൊരു സമരമുറ സ്വീകരിക്കാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

പകര്‍ച്ചാവ്യാധികളും ജനങ്ങളെ വേട്ടയാടുന്നുണ്ട്. ഹര്‍ത്താല്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരായ പ്രവര്‍ത്തനത്തെയും ബാധിക്കും. കേരളത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാകുന്നതു വരെ ഇടവേളകളില്ലാത്ത പ്രവര്‍ത്തനം ആവശ്യമാണ്. ഒരു ദിവസം പോലും നഷ്ടപ്പെടുത്തരുത്. എങ്കിലും അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top