കോഴിക്കോട്: രാഷ്ട്രീയ കൊലപാതക കേസുകളില്‍ ദുരൂഹ മരണമെന്നാരോപിച്ച് വീണ്ടും മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ പ്രസംഗം. ഫസല്‍ കേസിലെ കാരായി ചന്ദ്രശേഖരനെയും രാജനെയും പ്രതിയാക്കിയതില്‍ അന്വേഷണ ഉദ്യോസ്ഥന്‍ കെ രാധാകൃഷ്ണനെ പെണ്ണുകേസില്‍ കുടുക്കി. ഷൂക്കൂര്‍ വധക്കേസിലെ പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തു. മന്‍സൂര്‍ കേസിലെ രണ്ടാമത്തെ പ്രതി രതീഷ് ആത്മഹത്യ ചെയ്തു.
ടിപി ചന്ദ്രശേഖരന്‍ കേസില്‍ പിടിയിലായ കുഞ്ഞനന്തനും സി എച്ച് അശോകനും മരിച്ചു. കുഞ്ഞനന്തന്‍ മരിക്കുമ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിരിക്കുന്ന സ്ഥലത്തെ എംഎല്‍എ ആയിരുന്നു താന്‍. ജയിലിലെങ്ങനെ ഒരാള്‍ക്ക് മാത്രം ഭക്ഷ്യവിഷബാധയേല്‍ക്കും അച്ഛന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ കുഞ്ഞനന്തന്റെ മകള്‍ക്ക് ധൈര്യമുണ്ടോ എന്നും ഷാജി ചോദിച്ചു. കോഴിക്കോട് പാലേരിയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു കെ എം ഷാജിയുടെ പ്രസംഗം.