തെരഞ്ഞെടുപ്പ്; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: മുസ്ലീംലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും തന്നെ സ്ഥാനാര്‍ത്ഥികളാകും. സിറ്റിംഗ് സീറ്റുകളില്‍ തന്നെ ഇരുവരും മത്സരിക്കും.

മൂന്നാം സീറ്റിന് പകരം ഒരു രാജ്യസഭാ സീറ്റ് നല്‍കണമെന്ന് ലീഗ് അറിയിച്ചു. രണ്ടാമത്തെ രാജ്യസഭാ സീറ്റ് തിരിച്ചു തരാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

അതേസമയം, മുസ്ലീംലീഗില്‍ നാടകീയ നീക്കങ്ങള്‍ നടന്നിരുന്നു. ഇ.ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേയ്ക്ക് മാറ്റണമെന്ന ആവശ്യം ഉണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ മത്സരിപ്പിക്കാനുള്ള നീക്കവും നടന്നിരുന്നു. നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് മണ്ഢലം കമ്മറ്റിയായിരുന്നു.

എന്നാല്‍, പിന്നീട് അന്തിമ തീരുമാനം എടുക്കാന്‍ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തുകയായിരുന്നു. നിലവില്‍ മലപ്പുറത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രഖ്യാപനവും പാര്‍ട്ടി അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരാലി തങ്ങള്‍ക്ക് മുസ്ലീംലീഗ് ഉന്നത അധികാര സമിതി നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു ഇത്തരത്തിലൊരു നീക്കം പാര്‍ട്ടിയില്‍ നടന്നത്.

Top