കുഞ്ഞാലിക്കുട്ടിയുടെ രാജി; പുനപരിശോധന വേണ്ടെന്ന് മുസ്ലീം ലീഗ്

മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി എംപിയുടെ രാജിക്കാര്യത്തില്‍ പുനഃപരിശോധന വേണ്ടെന്ന് മുസ്ലീം ലീഗ്. നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ ലോക്സഭാ തെരഞ്ഞെടുപ്പും നടത്തുന്ന തരത്തില്‍ രാജി സമര്‍പ്പിക്കും. കന്യാകുമാരി ഉള്‍പ്പെടെ മൂന്നിടത്താണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനായാണ് പി.കെ. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ പാര്‍ട്ടിയില്‍ നിന്നുതന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തെ, പാര്‍ട്ടി ഇക്കാര്യം പുനഃപരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

Top