കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ എം.സി.കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരായ നിയമനടപടി അനിതരസാധാരണമെന്ന് മുസ്ലീം ലീഗ്. ഭരണപക്ഷത്തിന് എതിരായ ആരോപണങ്ങള്‍ മറയ്ക്കാന്‍ കമറുദ്ദീനെ കരുവാക്കുകയായിരുന്നെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് നേതൃയോഗത്തിനു ശേഷം തീരുമാനം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
നിലനില്‍ക്കാത്ത വകുപ്പുകളാണ് കമറുദ്ദീനെതിരെ ചുമത്തിയത്. വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടിയാണ് അറസ്റ്റ്. സര്‍ക്കാരിനെതിരായ അന്വഷണങ്ങളെ ബാലന്‍സ് ചെയ്യാനായിരുന്നു ഇത്. കേന്ദ്ര ഏജന്‍സികള്‍ വാര്‍ത്ത ചോര്‍ത്തുന്നു എന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ ഇവിടെ പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അറസ്റ്റ് ഉണ്ടാകുമെന്ന് മാധ്യമങ്ങളോട് പറയുകയാണ്.
കമറുദ്ദീനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ ബിസിനസ് തകര്‍ന്ന വിവരം അറിഞ്ഞിരുന്നില്ല. ഫാഷന്‍ ഗോള്‍ഡ് സംഭവത്തില്‍ അഴിമതിയല്ല, കടച്ചവടം തകര്‍ന്ന് കടം വന്നതാണ്. നിക്ഷേപകരുടെ കടം വീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അറസ്റ്റ് ഇതിനെയെല്ലാം ഇല്ലാതാക്കിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.