അധിക സീറ്റ് എപ്പോള്‍ ചോദിക്കണമെന്ന് തങ്ങള്‍ക്കറിയാമെന്ന് കെ.പി.എ മജീദ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിലേയ്ക്ക് മുസ്ലീം ലീഗിന് മൂന്നാമതായി ഒരു സീറ്റുകൂടി ചോദിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് രംഗത്ത്.

അധിക സീറ്റ് യുഡിഎഫില്‍ എപ്പോള്‍ ചോദിക്കണമെന്ന് തങ്ങള്‍ക്കറിയാമെന്നും ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനശേഷം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഘടകക്ഷികള്‍ ആരും രാഹുല്‍ ഗാന്ധിയോട് സീറ്റ് ആവശ്യപ്പെടില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പറഞ്ഞത്. യുഡിഎഫിലെ സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നത് ദേശീയതലത്തില്‍ അല്ലെന്നും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ കേരളത്തില്‍ തന്നെയാണ് സീറ്റ് വിഭജനം സംബന്ധിച്ച തീരുമാനമെടുക്കുകയെന്നും ബെന്നി ബെഹന്നാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റിനുള്ള അര്‍ഹതയുണ്ടെന്നും കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നുമുള്ള കാര്യം രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിക്കുമെന്ന് പറഞ്ഞ ജോസ് കെ മാണിയ്ക്കുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Top