മുസ്ലീംലീഗിനെ വര്‍ഗീയ കക്ഷിയെന്ന് വിളിക്കാം: എസ്. രാമചന്ദ്രന്‍ പിള്ള

ആലപ്പുഴ: മുസ്ലീംലീഗിനെതിരെ എസ് രാമചന്ദ്രന്‍ പിള്ള രംഗത്ത്. മുസ്ലീംലീഗിനെ വര്‍ഗീയ കക്ഷിയെന്ന് വിളിക്കാമെന്നാണ് രാമചന്ദ്രന്‍ പിള്ള പറഞ്ഞത്.

മതമൗലികവാദികളെ കൂട്ടുപിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നതെന്നും മതത്തെയും രാഷ്ട്രീയത്തെയും ഇടപെടുത്തുന്ന രീതി ലീഗിനുണ്ടെന്നും രാമചന്ദ്രന്‍ പിള്ള ആരോപണമുന്നയിച്ചു.

ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് പറയുന്നതില്‍ വിഷമം ഇല്ല. ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ അത്ര അപകടമല്ല ന്യൂനപക്ഷ വര്‍ഗ്ഗീയത, രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.

Top