തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാര്‍ ഒപ്പനയിലെ മണവാട്ടിയെപ്പോലെ വെറുതെയിരുന്ന് ചിരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍. സി.പി.ഐ മന്ത്രിമാര്‍ വെറുതെയിരിക്കുമ്പോള്‍ കാര്യങ്ങളെല്ലാം മറ്റുള്ളവരാണ് ചെയ്യുന്നതെന്നും, കേരളത്തിന്റെ പൊതുവായ നേട്ടങ്ങളുംസവിശേഷതകളുമാണ് നയപ്രഖ്യാപനത്തിലുള്ളതെന്നും, ഇതിന് കേരളത്തിലെ എല്‍.ഡി.എഫ് ഭരണവുമായി ബന്ധമില്ലെന്നും കെ.എന്‍.എ ഖാദര്‍ കുറ്റപ്പെടുത്തി.
കേരളത്തിലെ സര്‍ക്കാരിനേക്കാള്‍ നല്ലത് ത്രിപുരയിലെ സര്‍ക്കാരാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതും, സി.പി.എം രൂപീകരിച്ചത് വി.എസ്. അച്യുതനാന്ദനുള്‍പ്പെടെ 32 പേര്‍ ഇറങ്ങിവന്നപ്പോഴാണെന്നും, മറ്റു പലകാര്യങ്ങളോടൊപ്പം കോണ്‍ഗ്രസ്സുമായി മൃദുസമീപനം സ്വീകരിക്കണമെന്ന് എസ്.എ ഡാങ്കെയുടെ നിലപാടായിരുന്നു അതിന് കാരണമെന്നും, ഇന്ന് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ 31 പേര്‍ തിരിച്ചുകയറിയിരിക്കുകയാണ്. അതിലും വി.എസ്.ഉണ്ട്. ഒ.രാജഗോപാലിന്റെ മുന്നില്‍ നമ്മള്‍ പരസ്പരം തര്‍ക്കിച്ച് നമ്മളുടെ ദൗര്‍ബല്യം പ്രകടിപ്പിക്കരുതെന്നും അദ്ദേഹം ഇടതുപക്ഷത്തോടഭ്യര്‍ത്ഥിച്ചു.
ബാബറി മസ്ജിദ് പൊളിച്ചവരെ എതിര്‍ക്കുന്നതിന് പകരം അന്ന് നോക്കി നിന്നവരെ എതിര്‍ക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നതെന്നും, ഭാരതീയ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ തെറ്റില്ല. ഭാരതീയ ജനതാപാര്‍ട്ടിയുടെ സംസ്‌കാരത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും ഖാദര്‍ ചൂണ്ടിക്കാട്ടി.