ശശി തരൂരും മുസ്ലീംലീഗും കൂടുതല്‍ അടുക്കുന്നു. ലീഗ് പരിപാടിയില്‍ മുഖ്യാതിഥിയായത്, യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം ശക്തമാക്കുന്നതാണ്. മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 26ന് കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യാതിഥി ശശി തരൂരുരാണ്. സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഒന്നടങ്കം അമ്പരപ്പിച്ച നീക്കമാണിത്.(വീഡിയോ കാണുക)