ന്യൂഡല്‍ഹി: മതവികാരവുമായി ബന്ധപ്പെട്ടിട്ടും സുപ്രീംകോടതി ശബരിമല കേസില്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നു മുസ്ലീം മതസംഘടനകള്‍ സുപ്രീം കോടതിയെ അറിയിച്ചു.
അയോധ്യ കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. കേസ് ഉത്തരവ് പറയുന്നതിനായി മാറ്റി.
അതേസമയം,അയോധ്യ കേസ് മതപരവും വൈകാരികവുമായ വിഷയമാണെന്നും കേവലം സ്വത്ത് തര്‍ക്കം അല്ലെന്നും ഹിന്ദു മഹാസഭ സുപ്രീം കോടതി കോടതിയില്‍ അറിയിച്ചിരുന്നു.
മധ്യസ്ഥ ശ്രമത്തെപ്പറ്റി പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കുന്നതിന് കോടതി നോട്ടീസ് ഇറക്കണമെന്ന് ഹിന്ദു മഹാസഭ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കക്ഷികള്‍ മധ്യസ്ഥതക്ക് സമ്മതിച്ചാലും ജനം അംഗീകരിക്കണം എന്നില്ല എന്നായിരുന്നു ഹിന്ദു മഹാസഭയുടെ വാദം.
എന്നാല്‍, മധ്യസ്ഥതയാകുമ്പോള്‍ വിട്ടു വീഴ്ച വേണ്ടി വരുമെന്ന് ജ.എസ് എ ബോബ്ഡെ അറിയിച്ചു.അതേസമയം, മധ്യസ്ഥ ചര്‍ച്ചയ്ക്ക് സമ്മതമെന്ന് മുസ്ലീം സംഘടനകളും അറിയിച്ചിരുന്നു.