അയോധ്യ കേസ്; റിവ്യൂ ഹര്‍ജി നല്‍കാനൊരുങ്ങി അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരായ റിവ്യൂ ഹര്‍ജി ഡിസംബര്‍ ആദ്യ വാരം നല്‍കുമെന്ന് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. മുസ്ലീം വ്യക്തി നിയമബോര്‍ഡ് അയോധ്യ കേസില്‍ കക്ഷിയല്ലാത്തതിനാല്‍ ഏതെങ്കിലും കക്ഷി മുഖേനെയാകും ഹര്‍ജി നല്‍കുക. എന്നാല്‍ ആര് മുഖേനെയാണ് ഹര്‍ജി നല്‍കുകയെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല.

അതേസമയം പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട് തിരിച്ചടിയാകില്ലെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കി.

നവംബര്‍ 9നാണ് അയോധ്യ കേസില്‍ സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചത്. തര്‍ക്കം നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി രാം ലല്ലക്ക് കൈമാറണമെന്നായിരുന്നു കോടതിയുടെ വിധി. ഇതിനൊപ്പം സുന്നി വഖഫ് ബോര്‍ഡിന് പള്ളി പണിയാനായി അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്നും സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നു.

Top