ഇന്ദോര്‍: മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ മുസ്ലീം വിദ്യാര്‍ത്ഥികളെ ഹാളിന് പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതിയുമായി കോണ്‍ഗ്രസ് എം.എല്‍.എ.
വിഷയത്തില്‍ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് മധ്യ ഭോപ്പാലില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ആരിഫ് മസൂദ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കത്തെഴുതി. ‘മതസൗഹാര്‍ദ്ദം പഠിപ്പിക്കേണ്ട ഇടത്ത് വിദ്വേഷമാണ് പ്രചരിപ്പിക്കുന്നത്. കുറ്റാക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടി സ്വൗകരിക്കണം’ മസൂദ് കത്തില്‍ പറഞ്ഞു.
ഇന്ദോറിലെ നൗലഖയിലെ ബംഗാളി സ്‌കൂളിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 12ാം ക്ലാസ് പരീക്ഷ കേന്ദ്രമാണ് സ്‌കൂള്‍. ഇസ്ലാമിയ കരീമിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ കേന്ദ്രമായി ലഭിച്ചത് ഇതേ സ്‌കൂളായിരുന്നു. എന്നാല്‍ ജൂണ്‍ ഒമ്പതിന് പരീക്ഷ എഴുതാനെത്തിയ കരീമിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അധികൃതര്‍ പരീക്ഷ കേന്ദ്രത്തില്‍ കയറാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതോടെ ഹാളിന് പുറത്തിരുന്ന് പരീക്ഷ എഴുതാന്‍ അനുവദിക്കുകയായിരുന്നു.