മലപ്പുറം: പെരിന്തല്‍മണ്ണയിലെ അലിഗഢ് മുസ്ലീം സര്‍വ്വകലാശാല സെന്ററിന്റെ വികസനത്തിന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് അനുകൂല നിലപാട് അറിയിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍.
കേരളത്തിന് ഇഫ്ളൂ ക്യാംപസ് അനുവധിക്കുന്നതിലും മന്ത്രാലയം അനുകൂല നിലപാട് അറിയിച്ചെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് കൊണ്ട് ആരംഭിച്ച പ്രീ മാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിങ് കേന്ദ്രങ്ങള്‍ 140 മണ്ഡലങ്ങളിലേക്ക് വിപുലീകരിക്കാന്‍ സഹായം നല്‍കാമെന്ന ഉറപ്പ് ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിന്ന് ലഭിച്ചെന്നും മന്ത്രി അറിയിച്ചു.
ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണമെന്ന സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശ പരിഗണിച്ചാണ് 2011-ല്‍ യുപിഎ സര്‍ക്കാര്‍ മലപ്പുറത്ത് അലിഗഢ് മുസ്ലീം സര്‍വ്വകലാശാല സെന്റര്‍ സ്ഥാപിച്ചത്.