അഹമ്മദാബാദ്: ഉന സംഭവത്തിന് ശേഷം ഗോ രക്ഷാ സേനയുടെ ആക്രമണം വീണ്ടും. പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോ സംരക്ഷകര്‍ നടത്തിയ ആക്രമണത്തില്‍ മുഹമ്മദ് അയൂബ് എന്ന ഇരുപത്തൊമ്പതുകാരന് കൊല്ലപ്പെട്ടു.
സെപ്തംബര്‍ 13നാണ് മുഹമ്മദ് അയൂബിനു നേരെ ആക്രമണം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ അയൂബ് ആശുപത്രിയിലായിരുന്നു. രണ്ട് പശുക്കിടാങ്ങളുമായി പോകവേയാണ് ആക്രമണം നടന്നത്. മുഹമ്മദ് അയൂബിനോടൊപ്പം ഉണ്ടായിരുന്ന സമീര്‍ ഷെയ്ഖിനെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊലപാതകികള്‍ക്കെതിരെ കൊലക്കുറ്റം ചാര്‍ത്താതെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടു കൊടുക്കില്ല എന്ന നിലപാടിലാണ് മാതാപിതാക്കള്‍. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും കൊലക്കുറ്റം പൊലീസ് ചേര്‍ത്തിരുന്നില്ല.
സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.