അമേരിക്കയില്‍ രണ്ടാമത്തെ മതവിഭാഗമായി 2040ഓടെ മുസ്ലീമുകള്‍ ; റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

muslims

അമേരിക്ക: അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ മതവിഭാഗമായി 2040ഓടു കൂടി മുസ്ലീമുകള്‍ മാറുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 3.45 മില്യണ്‍ മുസ്ലീമുകളാണ് അമേരിക്കയില്‍ ഇപ്പോള്‍ ഉള്ളത്. 2040 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യയില്‍ ക്രിസ്ത്യാനികള്‍ക്ക് പിന്നിലായി മുസ്ലീമുകളെത്തുമെന്നാണ് പിയു റിസേര്‍ച്ച് സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

2017ലെ കണക്ക് പ്രകാരം ആകെ ജനസംഖ്യയുടെ 1.1 ശതമാനം ആളുകളും മുസ്ലിമുകളാണ്. നിലവില്‍ രണ്ടാംസ്ഥാനത്ത് ജൂതമത വിശ്വാസികളാണെങ്കിലും 2040 ഓടെ ഇതില്‍ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ ജൂത ജനസംഖ്യയേക്കാള്‍ വേഗത്തില്‍ മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നുവെന്നും, ഒരു വര്‍ഷം ഒരു ലക്ഷം വര്‍ധനയാണ് മുസ്ലീം ജനസംഖ്യയിലുണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Top