കോഴിക്കോട്: വ്രതവിശുദ്ധിയുടെ നിറവില്‍ മുസ്ലിംസമൂഹം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു.
ഒരു മാസം നീണ്ടു നിന്ന ആത്മീയ ശാരീരിക പരിശീലനം സമ്മാനിച്ച ഊര്‍ജ്ജവുമായി വരും നാളുകള്‍ സുദിനത്തിലേക്ക് ഉണരും.
മുസ്ലിം സമൂഹം പെരുന്നാള്‍ സുദിനത്തിലേക്ക് ഉണര്‍ന്നുകഴിഞ്ഞു. പെരുന്നാള്‍ ദിനത്തില്‍ ലോകത്ത് ഒരാള്‍പോലും പട്ടിണി കിടക്കരുതെന്ന അല്ലാഹുവിന്റെ തീരുമാനം ഫിത്തര്‍ സക്കാത്ത് വിതരണത്തിലൂടെ സാധ്യമാക്കുന്നതിന്റെ ആഹ്ലാദത്തിലും ആത്മസംതൃപ്തിയിലുമാണ് വിശ്വാസികള്‍.
നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാളിനെ വരവേല്‍ക്കുന്നത്. മൈലാഞ്ചി മൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറം പകരും.
പെരുന്നാള്‍ നമസ്‌ക്കാരത്തിനായി പള്ളികളും ഈദ്ഗാഹുകളും ഒരുങ്ങിക്കഴിഞ്ഞു. പെരുന്നാള്‍ നമസ്‌കാരത്തിനായി വിശ്വാസികള്‍ രാവിലെ ഈദ്ഗാഹുകളിലും പള്ളികളിലും ഒരുമിച്ചുകൂടും. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇത്തവണ മിക്കയിടത്തും പള്ളികളിലാണ് നമസ്‌കാരം. തുടര്‍ന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് പെരുന്നാള്‍ സന്തോഷം പങ്കുവെക്കും.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യമായ ഒമാനിലും ഇന്നാണ് പെരുന്നാള്‍.
കാസര്‍കോട് ജില്ലയിലും മംഗളൂരുവിലും ഇന്നലെയായിരുന്നു പെരുന്നാള്‍. കര്‍ണാടക ഭട്കലില്‍ മാസപ്പിറവി ദൃശ്യമായതിനാലാണ് ജില്ലയില്‍ ഇന്നലെ പെരുന്നാള്‍ ആഘോഷിച്ചത്. ഒമാന്‍ ഒഴികെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഇന്നലെ പെരുന്നാള്‍ ആഘോഷിച്ചു.
എല്ലാ വായനക്കാര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍