ക്ഷേത്രം പണിയ്ക്കായി ഭൂമിയും പണവും നല്‍കി സഹായിച്ച് മുസ്ലീങ്ങള്‍

temple

ബീഹാര്‍: ജാതിയുടെ പേരില്‍ രാജ്യത്തിന്റെ പലഭാഗത്തും ആക്രമണങ്ങള്‍ നടക്കുന്നത് പതിവാണ്. അതില്‍ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ബീഹാറിലെ ഒരു കൂട്ടം മുസ്ലീം കുടുംബങ്ങള്‍. ബീഹാറിലെ ഗയാ ജില്ലയിലെ ഗുരാരു മേഖലയിലാണ് ഈ മതസൗഹാര്‍ദം കാണാന്‍ സാധിക്കുക.

മുസ്ലീങ്ങള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശമായ ഗുരാരു മേഖലയില്‍ മുസ്ലീം പള്ളി ഉണ്ടെങ്കിലും ക്ഷേത്രമില്ല, അതാണ് ഇവിടുത്തുകാരെ ക്ഷേത്രം പണിയാനായി പ്രേരിപ്പിച്ചത്.

പ്രദേശവാസിയായ മന്‍സൂദ് അഹമദ് ക്ഷേത്ര നിര്‍മാണത്തിനായി ആറ് ഡെസിമല്‍ ഭൂമിയും 3.5 ലക്ഷവും നല്‍കി സഹായിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളിവിടെ ഒത്തൊരുമയോടു കൂടിയാണ് ജീവിക്കുന്നത്. രാജ്യത്തുള്ള എല്ലാവരും ഇതു കാണുകയും ഇത് നല്ലൊരു സന്ദേശമായി കരുതുകയും വേണമെന്നും മറ്റൊരു പ്രദേശവാസി പറഞ്ഞു.

Top