നിയമവിരുദ്ധ തടങ്കലില്‍ നിന്ന് മോചിപ്പിക്കണം; ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബം

അലഹബാദ്: ഉത്തര്‍പ്രദേശില്‍ ജില്ലാ ഭരണകൂടത്തിന്റെ നിയമവിരുദ്ധമായ തടങ്കലിനെതിരെ പരാതിയുമായി ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍. അഖില ഭാരതീയ വാത്മീകി മഹാപഞ്ചായത്ത് എന്ന ദളിത് സംഘടനയാണ് പെണ്‍കുട്ടിയുടെ കുടുംബത്തിനായി കോടതിയെ സമീപിച്ചത്.

ആരെയും കാണുന്നതിനോ വീട്ടില്‍ നിന്നു പുറത്തിറങ്ങുന്നതിനോ അനുവാദമില്ലെന്നും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പോലും അനുവാദമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ചയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും.

Top