must controlled goverment employees organizational activity; Justice C N Ramachandran nair

കൊച്ചി: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്ന് പത്താം ശമ്പളകമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍. ഇതടക്കമുള്ള കാര്യങ്ങള്‍ അടങ്ങിയ ശമ്പള കമ്മിഷന്‍ ശുപാര്‍ശകളുടെ രണ്ടാം റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശമ്പള കമ്മിഷന്റെ ആദ്യ റിപ്പോര്‍ട്ട് ഈ വര്‍ഷം ജൂലായില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

പ്രവൃത്തി ദിനങ്ങളില്‍ ജീവനക്കാര്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നത് ജോലിയെ സാരമായി ബാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ സംഘടനാ പ്രവര്‍ത്തനം നടത്തുന്നത് അവധി ദിനങ്ങളില്‍ മാത്രമായി നിജപ്പെടുത്തണം. ഇതോടൊപ്പം ജീവനക്കാരുടെ അവധി ദിനങ്ങള്‍ കുറയ്ക്കണമെന്ന സുപ്രധാനമായ നിര്‍ദ്ദേശവും കമ്മിഷന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അദ്ധ്യാപകരെ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Top