ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിനെ ന്യായീകരിച്ച് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. മുത്തലാഖ് ബില്‍ വനിതകളുടെ അവകാശത്തിന്റെ വിഷയമെന്നാണ് അദ്ദേഹം പറഞ്ഞത്.
മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പരിഗണിക്കുകയാണ്. എന്നാല്‍, മുത്തലാഖ് ബില്ലിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ലോക്‌സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയാണ് പ്രതിഷേധിച്ചത്.
മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് ഈ മാസം പതിനേഴിന് രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്താലും ബില്ലിനെ കോണ്‍ഗ്രസ് ഇന്നത്തെ നിലയ്ക്ക് പിന്തുണയ്ക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു. സഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുണ്ട്. എന്നാല്‍ അവധിക്കാലത്ത് അംഗങ്ങള്‍ സഭയില്‍ വരാതിരുന്നാല്‍ ബിജെപിക്ക് അത് തിരിച്ചടിയാവും.