മുത്തലാഖ് ബില്‍ ; രാജ്യസഭയില്‍ ഹാജരായിരിക്കണമെന്ന് എം.പിമാര്‍ക്ക് വിപ്പ്

Rajya Sabha

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശീതകാല സമ്മേളനം അവസാന ദിവസമായ ഇന്ന് രാജ്യസഭയില്‍ ഹാജരായിരിക്കണമെന്ന് കോണ്‍ഗ്രസ്സും ബി.ജെ.പിയും എം.പിമാര്‍ക്ക് വിപ്പ് നല്‍കി. മുത്തലാഖ് ബില്‍ സഭയില്‍ ചര്‍ച്ചക്ക് വരുന്നതിനാലാണ് മുഴുവന്‍ അംഗങ്ങളും ഹാജരായിരിക്കണമെന്ന് ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടത്.

ഇന്നത്തെ അജണ്ടയില്‍ മുത്തലാഖ് ബില്ലും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷവും ഭരണപക്ഷവും സമവായത്തിലെത്താത്തതിനാല്‍ ബില്ലവതരണം ബജറ്റ് സമ്മേളനത്തിലേക്ക് നീട്ടി വെക്കാനും സാധ്യതയുണ്ട്. ലോക്‌സഭയില്‍ കഴിഞ്ഞ ആഴ്ച പാസായ ബില്‍ സെലക്ട് കമ്മിറ്റിയുടെ പുനഃപരിശോധനക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബി.ജെ.പി സഖ്യകക്ഷികളായ തെലുങ്കു ദേശം പാര്‍ട്ടി അടക്കം ബില്ലിനെ സെലക്ട് കമ്മിറ്റിക് വിടണമെന്നാണ് ആവശ്യപ്പെടുന്നത്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുകയും മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ നല്‍കുകയും വേണമെന്ന് ആവശ്യപ്പെടുന്നതാണ് മുസ്‌ലിം വനിതാ വിവാഹ സംരക്ഷണാവകാശ ബില്‍ 2017. കഴിഞ്ഞ വര്‍ഷം മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണന്ന് സുപ്രീം കോടതിയും വിധിച്ചിരുന്നു.

Top