കോഴിക്കോട്: പാര്‍ട്ടി ചോദിച്ചതിന് മറുപടി നല്‍കിയെന്ന് കുഞ്ഞാലിക്കുട്ടി. വിവാഹത്തില്‍ പങ്കെടുത്തത് കൊണ്ടല്ല വിട്ടു നിന്നതെന്നും ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കാനായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന കുഞ്ഞാലിക്കുട്ടിയ്ക്ക് വീഴ്ച പറ്റിയെന്നും പാര്‍ട്ടി വിശദീകരണം തേടിയത് ജാഗ്രതക്കുറവ് വ്യക്തമായതിനാലാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്നതിന്റെ കാരണം കുഞ്ഞാലിക്കുട്ടിയോട് മുസ്ലീംലീഗ് ചോദിച്ചിരുന്നു. ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ സംബന്ധിച്ച് ചര്‍ച്ച നടന്നപ്പോള്‍ പങ്കെടുക്കാതിരുന്ന പി. കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി വിവാദമായി മാറിയിരിക്കുകയാണ്.
സുഹൃത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന കാരണത്താലാണ് കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചതാണ് പാര്‍ലമെന്റിലെ മുത്തലാഖ് ചര്‍ച്ചയെന്നും ഇത്രയും പ്രധാനപ്പെട്ട ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി അവിടെ വേണമായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
അതേസമയം, മുത്തലാഖ് വിവാദത്തില്‍ പ്രതികരണവുമായി പി.കെ.കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. വിവാദം തത്പരകക്ഷികളുടെ കുപ്രചരണമാണെന്നും ആരോപണങ്ങള്‍ വസ്തുതാപരമായി ശരിയല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇ.ടി.മുഹമ്മദ് ബഷീര്‍ വോട്ട് ചെയ്തത് തന്നോട് കൂടി ആലോചിച്ച ശേഷമായിരുന്നെന്നും ചര്‍ച്ചയ്ക്ക് ശേഷം സഭ ബഹിഷ്‌കരിക്കാനായിരുന്നു തീരുമാനമെന്നും അത്യാവശ്യമുള്ളതിനാലാണ് ലോക്‌സഭയില്‍ എത്താതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാത്ത പി കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗത്വം രാജിവെക്കണമെന്ന് ആവശ്യമുന്നയിച്ച് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് ഐഎന്‍എല്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തി. രാവിലെ 10 മണിക്ക് കാരത്തോട് നിന്നായിരുന്നു മലപ്പുറം വേങ്ങരയിലെ വീട്ടിലേക്ക് പ്രകടനം നടത്തിയ