കോഴിക്കോട്: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വേണ്ടി പരിഹാരം കാണേണ്ട നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അത്തരം വിഷയങ്ങളൊന്നും കാണാതെ മുത്തലാഖ് ആണ് വലിയ വിഷയം എന്ന് പറയുന്നതില്‍ അപകടം മണക്കുന്നുണ്ടെന്ന് വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കുല്‍സു.
ദാരിദ്ര്യം, നിരക്ഷരത പോലുള്ള വിഷയങ്ങള്‍ പരിഗണിക്കാതെ മുത്തലാഖ് ആണ് വലിയ കാര്യം എന്നാണ് ചിലര്‍ പറയുന്നതെന്നും അതില്‍ അപകടമുണ്ടെന്നും അത് സ്ത്രീകള്‍ മനസിലാക്കണമെന്നും പി.കുല്‍സു പറഞ്ഞു.
മൊഴി ചൊല്ലപ്പെട്ട ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് അവളുടെ ഭര്‍ത്താവാണ്. ഇതിന് ജോലിയെടുക്കേണ്ട ആളായിരിക്കേണ്ടതുണ്ട്. അതിന് പകരം അയാളെ ജയിലിലിട്ടാല്‍ എങ്ങനെയാണ് അയാള്‍ നഷ്ടപരിഹാരം നല്‍കുക. അതിനാല്‍ മൊഴി ചൊല്ലപ്പട്ട ഭാര്യയ്ക്ക് ചെലവിന് കൊടുക്കുകയാണോ ഭര്‍ത്താവിനെ ജയിലിലിടുകയാണോ വേണ്ടത്, അവര്‍ വ്യക്തമാക്കി.