മുത്തലാഖ് നിരോധനത്തിലൂടെ ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ബി.ജെ.പി ലക്ഷ്യമെന്ന്‌ ഹസന്‍

HASSAN

തിരുവനന്തപുരം : മുത്തലാഖ് നിരോധന നിയമത്തിലൂടെ ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുള്ളത് ഈ അഭിപ്രായം തന്നെയാണ്, ശരീഅത്തില്‍ ഊന്നിയുള്ള നിയമനിര്‍മാണമാണ് വിഷയത്തില്‍ വേണ്ടതെന്നും ഹസന്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം മുത്തലാഖ് നിരോധിക്കാനുള്ളതല്ല. ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള സംഘപരിവാര്‍ ബി.ജെ.പി അജണ്ടയാണിത്. മതപണ്ഡിതന്മാര്‍, മുസ്ലീം സംഘടനകള്‍, സ്ത്രീ സംഘടനകള്‍ എന്നിവയുമായി ചര്‍ച്ച ചെയ്ത് ഒരു നിയമം കേന്ദ്രസര്‍ക്കാറിന് കൊണ്ടുവന്നു കൂടായെന്നും ഹസന്‍ ചോദിച്ചു.

Top