ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായ് പിഡിപി നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മെഹ്ബൂബ മുഫ്തി. ബിജെപി ഇന്ത്യന്‍ കുടുംബങ്ങളിലേക്ക് അതിക്രമിച്ചു കയറുന്നതിന്റെ തെളിവാണ് മുത്തലാഖ് ബില്‍. ബി.ജെ.പിയുടെ അതിക്രമിച്ചു കയറ്റം കുടുംബങ്ങളുടെ താളം തെറ്റിക്കുന്നുവെന്നും. സ്ത്രീകളെയും പുരുഷന്‍മാരെയും സാമ്പത്തികമായി തകര്‍ക്കുന്നത് ബി.ജെ.പിക്കാരാണെന്നും മുഫ്തി വിമര്‍ശിച്ചു.
നാം മുസ്‌ലീം സംവരണത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ മതവിശ്വാസത്തിന്റെ പേരില്‍ ബി.ജെ.പി അത് എതിര്‍ക്കുന്നു. എന്നാല്‍ മുത്തലാഖ് പോലുള്ള നിയമങ്ങള്‍ക്കായി അവര്‍ പാര്‍ലമന്റെ് സമ്മേളനം വിളിക്കുന്നുവെന്നും മുഫ്തി കുറ്റപ്പെടുത്തി. വിവാഹബന്ധം തകര്‍ന്നതിന്റെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചയാളാണ് താനും, വിവാഹമോചന ശേഷം സ്ത്രീകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് സാമ്പത്തിക പ്രശ്‌നമാണെന്നും മുഫ്ത്തി വെളിപ്പെടുത്തി.
മുത്തലാഖ് കുറ്റകരമാക്കുന്ന ബില്ല് ഇന്ന് സഭയില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് മെഹ്ബൂബയുടെ ഈ വിമര്‍ശനം.