മുത്തലാഖ് ; പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് കുഞ്ഞാലിക്കുട്ടി

kunjalikutty

മലപ്പുറം: മുത്തലാഖ് നിരോധനത്തെ കുറിച്ച് പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.

കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ രാഷ്ട്രീയപരമായി ഇടപെട്ടാല്‍ മുസ്‌ലീം ലീഗ് എതിര്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. .
ആറ് മാസത്തേക്ക് മുത്തലാഖ് വഴിയുള്ള വിവാഹ മോചനം ഒഴിവാക്കണമെന്നും ആറുമാസത്തിനകം നിയമനിര്‍മാണം നടത്തണമെന്നും സുപ്രീംകോടതി പ്രസ്താവിച്ചിരുന്നു.

Top