സീതാപൂര്‍: മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയ ഭര്‍ത്താവിനെതിരെ കേസ് കൊടുത്ത യുവതിയുടെ മൂക്ക് ഭര്‍തൃ വീട്ടുകാര്‍ മുറിച്ചതായി ആരോപണം. ഫോണിലൂടെ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയതിനാണ് യുവതി പൊലീസില്‍ പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
ഫോണിലൂടെ മൊഴി ചൊല്ലിയെന്ന യുവതിയുടെ പരാതിയില്‍ രണ്ടു പേരുടെയും വീട്ടുകാരെ വിളിപ്പിച്ചു. എന്നാല്‍ ഒത്തുതീര്‍പ്പ് സാധ്യമാകാതിരുന്നതിനാല്‍ മുത്തലാഖ് ആക്ടിലെ വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ യുവതിയെ മര്‍ദ്ദിച്ചെന്നും മൂക്കിന് ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഭര്‍തൃവീട്ടുകാരാണ് മര്‍ദ്ദിച്ചതെന്ന് യുവതിയുടെ അമ്മയും സഹോദരനും പറഞ്ഞിരുന്നു. മുത്തലാഖ് ചൊല്ലുന്നത് മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം അടുത്തിടെയാണ് പ്രാബല്യത്തില്‍ എത്തിയത്.