ന്യൂഡൽഹി: മുത്തലാഖ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് അലഹബാദ് ഹൈക്കോടതി. മുത്തലാഖ് മോശം കീഴ്വഴക്കമാണ്. ഭർത്താവിന് ഏകപക്ഷീയമായി വിവാഹം എന്ന ഉടമ്പടി റദ്ദാക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഭാര്യ ഫയൽ ചെയ്ത ക്രിമിനൽ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടരുത്. ഭർത്താവിന്റെ താൽപര്യം മാത്രം നോക്കിയല്ല, ഇരുവരും ചേർന്നാണ് തീരുമാനം എടുക്കേണ്ടത്. ഫത്വകൾ നീതിന്യായവ്യവസ്ഥയ്ക്ക് വിരുദ്ധമാണ്- കോടതി നിരീക്ഷിച്ചു. മുത്തലാഖ് അവകാശതുല്യതയെ ചോദ്യം ചെയ്യലാണെന്നും കോടതി കുറ്റപ്പെടുത്തി.
മുത്തലാഖ് വിഷയം പരിഹരിക്കാനായി സുപ്രീം കോടതി പ്രത്യേക ഭരണഘടനാ ബെഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നു.