ന്യൂഡല്‍ഹി: വിവാദ വിഷയമായ മുത്തലാഖ് രാഷ്ട്രീയ ലാഭത്തിനുപയോഗിക്കില്ലെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സംഗ്വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായ പ്രകടനങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ ലിംഗസമത്വം വേണമെന്നും മുസ്ലിം യുവതികള്‍ക്ക് ലിംഗനീതി ലഭിക്കണമെന്നും ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
എന്നാല്‍ ഇത്രയും പ്രധാനപ്പെട്ട വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുതിരില്ല, ഇതു സംബന്ധിച്ച് ഒച്ചപ്പാടുകള്ക്കോ ഇതിനെ മുന്‍ നിര്‍ത്തി സ്വാധീനം ചെലുത്താനോ ഇല്ലെന്നും സംഗ്വി പറഞ്ഞു.