ന്യൂഡല്‍ഹി : മുത്തലാഖിനെ ദുരുപയോഗം ചെയ്യുന്നവര്‍ സാമൂഹ്യ ബഹിഷ്‌കരണം നേരിടേണ്ടിവരുമെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്.
ഇന്ന് ചേര്‍ന്ന നിര്‍വാഹകസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
മുത്തലാഖ് വിഷയത്തില്‍ വ്യാപക തെറ്റിദ്ധാരണയുണ്ട്. ഇത് പരിഹരിക്കാന്‍ മുത്തലാഖില്‍ പൊതുപെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവിനെ അംഗീകരിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.