ലക്‌നൗ: മുത്തലാഖിലൂടെ ഭര്‍ത്താക്കന്മാര്‍ ബന്ധം വേര്‍പ്പെടുത്തിയ യുവതികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
മുത്തലാഖ് ഇരകള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുവാനുള്ള പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇരകള്‍ക്ക് നീതി ലഭിക്കുന്നത് വരെയും ധനസഹായം ലഭ്യമാക്കുമെന്നും യോഗി അറിയിച്ചു.
മുത്തലാഖിലൂടെ ബന്ധം വേര്‍പ്പെട്ട നിരവധി മുസ്ലിം യുവതികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതേസമയം യുവതികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചതിനെതിരെ പല കോണുകളില്‍ നിന്ന് വിമര്‍ശനമുണ്ടായിട്ടുണ്ട്.