166 ജീവനക്കാരെ പിരിച്ചുവിട്ടു; മുത്തൂറ്റ് ഫിനാന്‍സില്‍ വീണ്ടും പണിമുടക്ക്

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സില്‍ വീണ്ടും പണിമുടക്ക് ആരംഭിച്ചു. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ചു 166 ജീവനക്കാരെ കൂട്ടത്തോടെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടതിനെതിരേ സിഐടിയുവിന്റെ നേതൃത്വത്തിലാണു വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്.

ഡിസംബര്‍ ഏഴിനാണ് മുത്തൂറ്റ് ഫിനാന്‍സിലെ 166 ജീവനക്കാരെ യതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്. പിരിച്ചുവിട്ടവരില്‍ ഏറെയും 10 മുതല്‍ 17 വര്‍ഷം വരെ സര്‍വ്വീസിലുള്ളവരാണ്.

ശാഖകള്‍ ലാഭകരമല്ലാത്തതിനാല്‍ പൂട്ടുകയാണെന്നും അതിനാലാണു ജീവനക്കാരെ പിരിച്ചുവിട്ടതെന്നുമാണ് കമ്പനി പറയുന്നത്.

Top