കോട്ടയം: മുത്തൂറ്റ് ഗ്രൂപ്പിലെ മൂന്ന് ബ്രാഞ്ചിലെ വനിതാ ജീവനക്കാര്‍ക്ക് നേരെ ചീമ്മുട്ടയെറിഞ്ഞെന്ന് പരാതി. കോട്ടയം ടൗണിലെ രണ്ട് ബ്രാഞ്ചുകളിലെയും ഇല്ലിക്കലിലെ ഒരു ബ്രാഞ്ചിലെയും ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രാവിലെ ജോലിക്ക് എത്തിയവരായിരുന്നു ഇവര്‍.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിഐടിയുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. പൊലീസ് സംരക്ഷണയില്‍ ബ്രാഞ്ചുകള്‍ തുറക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.