കൊച്ചി: മുട്ടില്‍ മരംമുറി കേസ് അന്വേഷണ സംഘത്തില്‍ നിന്നും ഫ്ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ പി.ധനേഷ് കുമാറിനെ മാറ്റി. മരംമുറി കേസില്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥ വീഴ്ച അടക്കം കണ്ടെത്തിയത് ധനേഷ് കുമാറായിരുന്നു.
കേസുമായി ബന്ധപ്പെട്ട് തൃശൂര്‍, എറണാകുളം ജില്ലകളിലെ ചുമതല ഇദ്ദേഹത്തിനായിരുന്നു. വയനാട്, കാസര്‍ഗോഡ് മേഖലകളുടെ ചുമതലയുണ്ടായിരുന്ന ഡിഎഫ്ഒ ഷാനവാസിനെയും ഒഴിവാക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് സൂചന.