മുട്ടില്‍ മരംമുറിക്കേസ്; ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തെ മുട്ടില്‍ മരംമുറി കേസില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചതായി മുരളീധരന്‍ പറഞ്ഞു.

മുട്ടില്‍ മരംമുറി കേസില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് പ്രകാശ് ജാവദേക്കറിന് നല്‍കിയ കത്തില്‍ മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നത്. വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. മാഫിയകളെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സര്‍ക്കാറാണ് കേരളത്തിലേതെന്ന് വി. മുരളീധരന്‍ കുറ്റപ്പെടുത്തി.

 

Top