മുട്ടില്‍ മരംമുറിക്കേസ്; എന്‍.ടി സാജനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ എന്‍ ടി സാജനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. മരംമുറി അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍. ശുപാര്‍ശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.

പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സവേറ്റര്‍ ഓഫ് ഫോറസ്റ്റിന്റേതാണ് ശുപാര്‍ശ. വയനാട്ടില്‍ നിന്ന് മുറിച്ച മരം പിടിച്ച റേഞ്ച് ഓഫിസറെ കുടുക്കാന്‍ സാജന്‍ ശ്രമിച്ചിരുന്നു. ഫോറസ്‌റ് കണ്‍സവേറ്റര്‍ സാജനെതിരെ റേഞ്ച് ഓഫീസര്‍ സമീര്‍ പരാതി നല്‍കിയിരുന്നു. എന്‍ ടി സാജനെതിരെ വിജിലന്‍സ് വിഭാഗവും നേരത്തെ റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

 

Top