മ്യൂച്വല്‍ ഫണ്ട് :ചാര്‍ജ്ജ് കുറവ് വരുത്തുന്നത് പരിഗണനയില്‍

ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരില്‍ നിന്ന് ചാര്‍ജ്ജ് ഇനത്തില്‍ ഈടാക്കുന്ന തുകയില്‍ കുറവ് വരുത്തുന്നത് പരിഗണനയില്‍. മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യുരിറ്റീസ് ആന്‍ഡ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)മൂച്വല്‍ഫണ്ട് അഡൈ് വസറി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൈകാര്യം ചെയ്യുന്ന ആസ്തിക്കനുസരിച്ചായിരിക്കും ഈടാക്കുന്ന ചാര്‍ജുകള്‍ നിശ്ചയിക്കുന്നത്. നിലവില്‍ 2. 50 ശതമാനം വരെയാണ് വാര്‍ഷിക അടിസ്ഥാനത്തില്‍ വിവിധ ചാര്‍ജുകളായി പരമാവധി ഈടാക്കുന്നത്. ഇത് 2.25 ശതമാനത്തിലേക്ക് കുറച്ചേക്കും.

300 കോടി ആസ്തിയെങ്കിലും കൈകാര്യം ചെയ്യുന്ന ഫണ്ടുകള്‍ക്ക് പരമാവധി 2.25 ശതമാനവും, 500 കോടി രൂപ മുതല്‍ 2000 കോടി രൂപ വരെ കൈകാര്യം ചെയ്യുന്ന ഫണ്ടുകള്‍ക്ക് 2 ശതമാനമാകും ചാര്‍ജ്ജ്.

Top