മുംബൈ: 2016 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ മൊത്തം ആസ്തിയില്‍ 13.79 ശതമാനം വര്‍ധന.
ഫണ്ടുകളുടെ മൊത്തം ആസ്തി 1.64 ലക്ഷം കോടി വര്‍ധിച്ച് 13.53 ലക്ഷം കോടിയായി. 2015 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ആസ്തി 11.89 ലക്ഷം കോടി രൂപയായിരുന്നു.
ഓഹരി, ബാലന്‍സ്ഡ് തുടങ്ങിയ ഫണ്ടുകളിലാണ് വന്‍തോതില്‍ നിക്ഷേപമെത്തിയത്.
ആസ്തിയുടെ കാര്യത്തില്‍ എറ്റവുംമുന്നിലുണ്ടായിരുന്ന എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിനെ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മറികടന്നു.റിലയന്‍സ്, ബിര്‍ള സണ്‍ലൈഫ്, എസ്ബിഐ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
1,75,881 കോടി രൂപയാണ് ഐസിഐസിഐയുടെ ഫണ്ടുകളിലുള്ള നിക്ഷേപം. എച്ച്ഡിഎഫ്സിയുടെ ഫണ്ടുകളിലുള്ളത് 1,75,779 കോടിയുമാണ്.
ചെറു പട്ടണങ്ങളില്‍നിന്നുള്ള റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തംകൂടിയതാണ് നിക്ഷേപത്തില്‍ വന്‍വര്‍ധനവുണ്ടാക്കിയത്.