മസ്‌കത്ത്: മസ്‌കത്തില്‍ കൊവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ച് മുവാസലാത്ത്. മസ്‌കത്ത്, ഗവര്‍ണറേറ്റിലെയും സലാലയിലെയും സിറ്റികളിലുള്ള സര്‍വീസുകള്‍ക്ക് മേയ് ഒന്‍പത് മുതല്‍ 15 വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിയന്ത്രിക്കാനും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച നിര്‍ദേശങ്ങളുടെ തുടര്‍ച്ചയായാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നതെന്ന് മുവാസലാത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.