പുതുക്കിയ ടൂറിസ്മോ വെലോസുമായി എംവി അഗസ്റ്റ

റ്റാലിയൻ പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ എംവി അഗസ്റ്റ 2021 ടൂറിസ്മോ വെലോസ് ടൂറിംഗ് ശ്രേണി പുറത്തിറക്കി. ഏറ്റവും പുതിയ യൂറോ 5 മലിനീകരണ ചട്ടങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചാണ് ബൈക്കിനെ പുറത്തിറക്കിയിരിക്കുന്നത്.

അതോടൊപ്പം തന്നെ മെച്ചപ്പെട്ട എർഗണോമിക്സ്, എയറോഡൈനാമിക്സ് എന്നിവയ്ക്കൊപ്പം അപ്‌ഡേറ്റ് ചെയ്ത എഞ്ചിൻ ഇന്റേണലുകൾ ഉൾപ്പെടെ, മറ്റ് ചില പരിഷ്ക്കാരങ്ങളും എംവി അഗസ്റ്റ ടൂറിസ്മോ വെലോസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരേ 798 സിസി, ത്രീ സിലിണ്ടർ എഞ്ചിൻ നൽകുന്ന ലൂസോ, ലുസോ SCS, റോസോ, RC SCS എന്നിവയുൾപ്പെടെ നിരവധി വേരിയന്റുകളിൽ ടൂറിസ്മോ വെലോസ് തുടർന്നും ലഭ്യമാകും. SCS മോഡലുകളിൽ എം‌.വി അഗസ്റ്റയുടെ സ്മാർട്ട് ക്ലച്ച് സിസ്റ്റം അവതരിപ്പിക്കുമെന്നതും സ്വാഗതാർഹമാണ്.

Top