കണ്ണൂര്‍: സിഒടി നസീറിന് നേരെയുണ്ടായ വധശ്രമത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്‍. നസീറിനെ ആക്രമിച്ചതുകൊണ്ട് സിപിഎമ്മിന് നേട്ടമില്ല. അതിന്റെ ഗുണഭോക്താവ് ആരെന് പരിശോധിക്കണം. ആരെയെങ്കിലും കൊന്നൊടുക്കിയിട്ട് പാര്‍ട്ടിയെ വളര്‍ത്തല്‍ സിപിഎമ്മിന്റെ നിലപാടല്ല, സിഒടി നസീര്‍ വധശ്രമ കേസിന്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് എം വി ഗോവിന്ദന്‍ ഇക്കാര്യം പറഞ്ഞത്.
‘ആളെ കൊല്ലാന്‍ ശ്രമിച്ചിട്ട് ഒരു പാര്‍ട്ടിയും വളരില്ല. ആരെയെങ്കിലും ഉന്മൂലനം ചെയ്തിട്ട് സി പി എമ്മിന് വളരാനാകില്ല. നസീറിനെ ആക്രമിച്ചതില്‍ മാര്‍ക്‌സിസ്റ്റുകാരുണ്ടാകാം. എന്നാല്‍, അത്തരക്കാരെ പാര്‍ട്ടിയില്‍ വച്ചു പൊറുപ്പിക്കില്ല. പൊലീസ് അന്വേഷണത്തില്‍ പ്രതിയെന്ന് കണ്ടെത്തുന്ന ആരേയും പാര്‍ട്ടി സംരക്ഷിക്കില്ല’ യോഗത്തില്‍ എം വി ഗോവിന്ദന്‍ വിശദീകരിച്ചു.
കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് രാഷ്ട്രീയം ഇല്ലെന്നും എന്നാലിവര്‍ക്ക് എല്ലാ രാഷ്ട്രീയക്കാരുമായും ബന്ധമുണ്ടെന്നും എം വി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കി.