തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നു സംബന്ധിച്ച് മന്ത്രി സജി ചെറിയാൻ പറഞ്ഞത് ഒരു പദപ്രയോഗം മാത്രമാണെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ .
കണ്ണൂരിൽ ആളുകളെ തീയിട്ട് കൊല്ലുന്നു എന്ന ഗവർണരുടെ പരാമർശത്തിൽ എന്തു കൊണ്ട് ചോദ്യം ഉണ്ടാകുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞ കാര്യത്തിൽ കേരള കോൺഗ്രസ് എം അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.
എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും . ഗവർണറുടേത് ശുദ്ധ അസംബന്ധ പ്രസ്താവനയാണ്. ഒരു നാടിനെ അപമാനിക്കാനാണ് ശ്രമം. കണ്ണൂരിനെ ഗവർണർ നിരന്തരം ആക്ഷേപിക്കുന്നു.
പ്രധാനമന്ത്രി ക്രിസ്മസ് സൽക്കാരം ഒരുക്കിയത് ഏതുസമയത്താണ് എന്ന് ഓർക്കണം. മണിപ്പൂരിൽ ക്രിസ്ത്യാനികൾ കൂട്ടകുരുതി ചെയ്യപ്പെടുകയാണ് . രാജ്യത്തെ ക്രിസ്തീയ വിശ്വാസികൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സൽക്കാരത്തിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്.
കോൺഗ്രസിന് വർഗീയതയെ ചെറുക്കൻ കഴിയില്ല. അയോദ്ധ്യയിൽ പോകണോ വേണ്ടയോ എന്ന് ഇത് വരെ തീരുമാനിക്കാൻ കഴിഞ്ഞില്ല. ഹിന്ദുത്വ ധ്രുവീകരണമാണ് ബിജെപി നയമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.