സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സിപിഎമ്മില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അത് സ്വാഭാവികമാണെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം.വി. ഗോവിന്ദന്‍. ചില പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ട്. മുമ്പും ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്ക് കൊടുക്കുമ്പോള്‍. അതെല്ലാം സംഘടനാ പരമായി പരിഹരിക്കാവുന്നതേയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.

എത്ര വലിയ നിരയായാലും പാര്‍ട്ടി തീരുമാനമെടുത്തു കഴിഞ്ഞാല്‍ ആ തീരുമാനത്തെ അടിസ്ഥാനമാക്കി മുന്നോട്ട് പോകുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ പൊന്നാനി തിരഞ്ഞെടുപ്പിന്റെ സമയത്തും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. നടപടിയുണ്ടാകുമോ എന്ന് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണ്. നടപടിയുണ്ടോകുമോ എന്ന സംഘടനാ തീരുമാനം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top