കണ്ണൂര്‍: കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തിനെതിരെ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് രംഗത്ത്.
പരസ്യം സ്ത്രീവിരുദ്ധമാണെന്നും സ്ത്രീയെ ഒന്നിനും കൊള്ളാത്തവളായി ചിത്രീകരിക്കുന്നതാണെന്നും എം വി ജയരാജന് പറഞ്ഞു. പുരുഷന് മാത്രമാണ് നല്ലതെന്നുള്ള വേര്‍തിരിവുണ്ടാക്കുന്നതാണ് പരസ്യം. പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും, ജയരാജന് വ്യക്തമാക്കി.