കൊച്ചി: നികുതി വെട്ടിക്കാന്‍ അന്യ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 33 ലക്ഷത്തിന്റെ സൂപ്പര്‍ ബൈക്ക് എറണാകുളം പെരുമ്പാവൂരില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റെ വിഭാഗം പിടികൂടി. അമേരിക്കന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഇന്ത്യന്റെ റോഡ്മാസ്റ്റര്‍ എന്ന ആഡംബര ബൈക്കാണ് എംവിഡി പിടിച്ചത്. ലക്ഷ്വറി ടാക്‌സ് വെട്ടിക്കുന്നതിന് വ്യാജ മേല്‍വിലാസത്തില്‍ ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം എറണാകുളത്ത് ഉപയോഗിച്ച് വരുകയായിരുന്ന ബൈക്കാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.ലക്ഷ്വറി ടാക്‌സ് വെട്ടിക്കുന്നതിന് വ്യാജ മേല്‍വിലാസത്തില്‍ ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം എറണാകുളത്ത് ഉപയോഗിച്ച് വരുകയായിരുന്ന ബൈക്കാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. കൊച്ചി സ്വദേശി ദീപു പൗലോസിന്റെ പേരില്‍ ആണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരുന്നത്. മേല്‍വിലാസത്തിന് ആയി സമര്‍പ്പിച്ചിരുന്ന രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് ആര്‍.ടി.ഓ ഈ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്.
രേഖകള്‍ ഒന്നും ഇല്ലാതെയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ വാഹനം എറണാകുളത്ത് ഉപയോഗിച്ച് വന്നിരുന്നത്. അതിനിടെ ഈ വാഹനം പെരുമ്പാവൂര്‍ സ്വദേശിക്ക് കൈമാറുകയും ചെയ്തു. വാഹന പരിശോധനക്കിടയാണ് പെരുമ്പാവൂര്‍ ഒക്കലില്‍ വച്ച് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസ ചിദംബരത്തിന്റെ നേതൃത്വത്തില്‍ ബൈക്ക് പിടിച്ചെടുത്തത്. ഏകദേശം 7 ലക്ഷത്തോളം രൂപ നികുതി അടക്കാനുണ്ട്.
നികുതി അടച്ച് രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ ഇനി വാഹനം ഉടമക്ക് തിരിച്ചു നല്‍കുകയുള്ളൂവെന്ന് എംവിഡി വ്യക്തമാക്കി. ഇത്തരത്തില്‍ വാഹനങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കുന്നതിന് ചില ഡീലര്‍മാര്‍ ഒത്താശ ചെയ്യുന്നതായും സംശയമുണ്ട്. ഇതു സംബന്ധിച്ചും മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.